കള്ളപ്പണ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം തനിക്കില്ലെന്ന് ശശി തരൂര്‍

single-img
30 November 2014

sകള്ളപ്പണ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം തനിക്കില്ലെന്ന് ശശി തരൂര്‍. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള നാലുപേരില്‍ ഒരാള്‍ താനായിരുന്നു.
കോണ്‍ഗ്രസ്സിന് ലോക്‌സഭയിലെ അംഗബലം കുറവായതിനാല്‍ സംസാരിക്കാന്‍ അനുവദിക്കുന്ന സമയവും കുറവാണ്. മന്ത്രി വന്നില്ലെങ്കില്‍ സംസാരിക്കാന്‍ അവസാനം സമയം തരാം എന്നാണ് അറിയിച്ചിരുന്നത്. മന്ത്രി എത്തിയതിനാല്‍ സംസാരിക്കാന്‍ അവസരം കിട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു .