കൈക്കുഞ്ഞുമായി ബസ്സില്‍ക്കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ് നീക്കിവെയ്ക്കുന്നു

single-img
30 November 2014

kകൈക്കുഞ്ഞുമായി ബസ്സില്‍ക്കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ് നീക്കിവെയ്ക്കാന്‍ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യുന്നു. ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് പ്രസിദ്ധീകരിച്ചു.

 
പൊതുയാത്രയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകളില്‍ അഞ്ചുശതമാനം സീറ്റുകള്‍ ഇവര്‍ക്കായി നീക്കിവെയ്ക്കണം. പരമാവധി രണ്ടു സീറ്റുകള്‍ വരെയാവാം. ഇത്തരം സീറ്റുകള്‍ക്ക് മുകളില്‍ ‘ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ’ എന്ന് രേഖപ്പെടുത്തണം.

 
പൊതുജനങ്ങളില്‍ നിന്ന് കിട്ടുന്ന അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് ഈ ഭേദഗതി അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കും. നിലവിൽ സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായി കയറുന്നവര്‍ക്ക് ആരെങ്കിലും സീറ്റ് ഒഴിഞ്ഞുകൊടുത്താലേ നിവൃത്തിയുള്ളൂ. ഇത് പരിഹരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.