രാജ്യത്തെ പൊലീസ് സംവിധാനം സ്മാർട്ടാകണമെന്ന് പ്രധാനമന്ത്രി

single-img
30 November 2014

mരാജ്യത്തെ പൊലീസ് സംവിധാനം സ്മാർട്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കാര്യക്ഷമമായ രഹസ്യാന്വേഷണ സംവിധാനം ഉണ്ടെങ്കിൽ ഒരു സർക്കാരിന് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 
പൊലീസുകാർ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പ്രകടമാക്കുന്നതോടൊപ്പം സാങ്കേതിക വിദ്യയിലും മുന്നേറേണ്ടതുണ്ട്. പൊലീസ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ ഈ മൂല്യങ്ങളെല്ലാം ഉയർത്തിപ്പിടിച്ചാവാണം ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു . ഏതാണ്ട് മുപ്പത്തിമൂവായിരം പൊലീസുകാർ കൃത്യനിർവഹണത്തിനിടെ ജീവൻ വെടിഞ്ഞിട്ടുണ്ട്. അവരുടെ ത്യാഗത്തിന് ഫലമുണ്ടാവാതെ പോവരുത് എന്നും മോദി പറഞ്ഞു.

 
കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നു എന്ന് ഉറപ്പാക്കുന്നതിന് ടാസ്ക് ഫോഴ്സ് രൂപീകരിക്കും എന്നും സംസ്ഥാനങ്ങളിലെ പൊലീസ് അക്കാഡമികളിൽ, കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായവരുടെ ജീവചരിത്രം പഠനവിഷയമായി ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.ഗുവാഹത്തിയിൽ ഡി.ജി.പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.