കെ.എസ്.ആർ.ടി.സി ബസ് നിരക്ക് കുറയ്ക്കില്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

single-img
30 November 2014

tഡീസൽ വില കുറഞ്ഞെങ്കിലും കെ.എസ്.ആർ.ടി.സി ബസ് നിരക്ക് കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ . ഡീസൽ വില കുറഞ്ഞെങ്കിലും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറഞ്ഞിട്ടില്ലെന്നും നഷ്ടം നികത്തുന്നത് വരെ ചാർജ്ജ് കുറയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു .

അതേസമയം കെ.എസ്.ആർ.ടി.സിയുടെ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്നും കെ.എസ്.ആർ.ടി.സിയുടെ പേരിനായി അവകാശവാദം ഉന്നയിച്ച കർണാടകയുടെ നടപടിക്കെതിരെ കേരളം അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.