സംസ്ഥാനത്ത് മാവോവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

single-img
30 November 2014

pസംസ്ഥാനത്ത് ഇനിയും മാവോവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലെ നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ സി.പി.ഐ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .

നേരത്തെ വയനാട്ടിലെ തിരുനെല്ലിയില്‍ റിസോട്ടിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോവാദികള്‍ ഏറ്റെടുത്തിരുന്നു.

അട്ടപ്പാടിയിലും സൈലന്റ് വാലിയിലും റിസോട്ടുകള്‍ക്ക് നേരെ മാവോവാദി ആക്രമണമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ മേഖലയില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.