ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

single-img
30 November 2014

jജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍.ശ്വാസനാളത്തില്‍ അണുബാധയുണ്ടായിട്ടുണ്ടെന്നും കിഡ്നിക്ക് തകരാറിലായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചു വരികയാണ്.

 
വെള്ളിയാഴ്ച രാത്രിയാണു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശരീരത്തിന് ക്ഷീണവും വയറിളക്കവും വിശപ്പില്ലായ്മയും മൂലമാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചത് .അന്ന് രാത്രി തന്നെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.