ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്‌: കേരളത്തിന് ഹാട്രിക് കിരീടം

single-img
30 November 2014

eമുപ്പതാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം. 38 സ്വർണവും 22 വെള്ളിയും 13 വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്. ഇരുപതാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത് .ആദ്യ ദിനങ്ങളില്‍ കനത്ത വെല്ലുവിളിയുയര്‍ത്തിയ ഹരിയാനയെ പോയിന്റ്​ പട്ടികയില്‍ ബഹുദൂരം പിന്തളളിയാണ്​ കേരളം ചാമ്പ്യന്‍മാരായത്​.

 

ഒന്നാം സ്ഥാനം നേടിയ കേരളം 528.5 പോയിന്‍റ്​ നേടി. രണ്ടാമതുള്ള ഹരിയാനക്ക്‌ 394 പോയിന്റാണ്​ ഉള്ളത് . തമി‍ഴ്നാട്​ മൂന്നാമതെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായപ്പോള്‍ ഹരിയാനക്കാണ്​ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം.കേരളത്തിന്റെ ശ്രീനിത്​ മോഹന്‍, ജിസ്ന മാത്യു, അശ്വനി ബിനു എന്നിവര്‍ മികച്ച അത്​ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു.
.
.