മംഗള എക്‌സ്പ്രസ് നിരീക്ഷണ ട്രോളിയുമായി കൂട്ടിയിടിച്ചു

single-img
29 November 2014

mഎറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് നിരീക്ഷണ ട്രോളിയുമായി കൂട്ടിയിടിച്ചു.കളമശ്ശേരിയില്‍ ആണ് സംഭവം.അപകടത്തിൽ ട്രോളി പൂര്‍ണമായും തകര്‍ന്നു. തീവണ്ടി വരുന്നതുകണ്ട് ട്രോളിയിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.

 
സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വേ തീരുമാനിച്ചു . പാളത്തില്‍ ട്രോളി പരിശോധന നടത്തുന്നത് അറിയാതെ ഗതാഗത നിയന്ത്രണ യൂണിറ്റ് തീവണ്ടി കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് നിഗമനം.