ചെന്നൈയിൽ ക്ലാസ് മുറിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊന്നു

single-img
29 November 2014

cചെന്നൈയിൽ ക്ലാസ് മുറിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥി വെട്ടിക്കൊന്നു.
വിരുദ്‌നഗര്‍ ജില്ലയില്‍ അര്‍പ്പുക്കോട്ട പന്തല്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഭാസ്‌കരനെ (13) ആണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ പൂര്‍വവിദ്യാര്‍ഥി മാരീശ്വരനെ (18) പോലീസ് അന്വേഷിക്കുന്നു .

 
രാവിലെ 8.45-ഓടെയാണ് സ്‌കൂളില്‍ ഭാസ്‌കരന്‍ എത്തിയത്. അല്പസമയത്തിനുളളില്‍ ക്ലാസ് മുറിയിലേക്ക് ആയുധവുമായി ഓടിക്കയറിയ മാരീശ്വരന്‍ ഭാസ്‌കരനെ വെട്ടിവീഴ്ത്തി. ഉടനെ മാരീശ്വരന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഭാസ്‌കരനെ അര്‍പ്പുക്കോട്ട ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരിച്ചു.

 
സ്വവര്‍ഗ രതിക്ക് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ഭാസ്‌കരനോടുണ്ടായ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സഹപാഠികളുടെ മൊഴിയില്‍ നിന്ന് വ്യക്തമായതെന്ന് പോലീസ് അറിയിച്ചു . ഇരുവരും തമ്മില്‍ ഇതിന് മുമ്പ് ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും ഭാസ്‌കറിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.