റെയില്‍വെയിൽ സൗകര്യങ്ങള്‍ ഇപ്പോഴും നുറ്‌ വര്‍ഷം പിന്നിൽ : പ്രധാനമന്ത്രി

single-img
29 November 2014

moറെയില്‍വെയിലെ സൗകര്യങ്ങള്‍ ഇപ്പോഴും നുറ്‌ വര്‍ഷം പിന്നിലാണ്‌ എന്നും റെയില്‍വെ സ്‌റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിച്ച്‌ ആധുനികവല്‍ക്കരിക്കണം നടപ്പിലാക്കണമെന്ന്‌ നരേന്ദ്ര മോഡി പ്രധാനമന്ത്രി പറഞ്ഞു.

 

ഇന്ത്യന്‍ സമ്പദ്‌ ഘടനയുടെ നട്ടെല്ലാകാന്‍ റെയില്‍വെയ്‌ക്ക് സാധിക്കുമെന്ന്‌ എന്നും ഒരു സ്‌റ്റേഷനിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോ ഏതെങ്കിലും ട്രെയിനുകളില്‍ ഒരു കോച്ച്‌ കൂട്ടിച്ചേര്‍ക്കുന്നതോ അല്ല റെയില്‍വെ വികസനം എന്നും റെയില്‍വെയുടെ സമഗ്ര വികസനമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 
റെയില്‍വെയെ ആശ്രയിക്കുന്ന ഭൂരിപക്ഷം പേരും പാവപ്പെട്ടവരാണ്‌. അതുകൊണ്ടുതന്നെ എയര്‍പോര്‍ട്ടുകളിലേക്കാള്‍ മികച്ച സൗകര്യങ്ങള്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഉണ്ടാകണമെന്ന്‌ മോഡി പറഞ്ഞു.

 

നാല്‌ റെയില്‍വെ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. മേഘാലയില്‍ നിന്നുള്ള ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്‌ളാഗ്‌ ഓഫ്‌ ചടങ്ങില്‍ ആസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി റെയില്‍വെ മന്ത്രി സുരേഷ്‌ പ്രഭു എന്നിവരും ഉന്നത റെയില്‍വെ ഉദ്യോഗസ്‌ഥരും പങ്കെടുത്തു.