ദൃശ്യമാധ്യമങ്ങള്‍ക്ക് കൃത്യമായ പെരുമാറ്റച്ചട്ടം വേണം:മന്ത്രി കെ സി ജോസഫ്

single-img
29 November 2014

kകാള പെറ്റെന്ന് കേക്കുമ്പോള്‍ കയറെടുക്കുന്നത് പോലെയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങളെന്ന് മന്ത്രി കെ സി ജോസഫ്. വാര്‍ത്ത കേട്ടാലുടന്‍ അതിന്റെ ശരി തെറ്റുകള്‍ പരിശോധിക്കാതെ നല്‍കും എന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് കൃത്യമായ പെരുമാറ്റച്ചട്ടം വേണമെന്നും മന്ത്രി പറഞ്ഞു.

 
ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശനം ആവശ്യമാണ് എന്നാല്‍ ബ്രേക്കിംഗ് ന്യൂസ് ആദ്യം നല്‍കാനുള്ള തിരക്കില്‍ സത്യം മൂടപ്പെട്ടുപോകുന്നുവെന്നും മന്ത്രി പറഞ്ഞു.

 
കേരളാ പ്രസ് അക്കാദമിയെ ടെലിവിഷന്‍ ജേണലിസവും കൂടി പഠിപ്പിക്കുന്ന മീഡിയാ അക്കാദമിയായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി കെ സി ജോസഫിന്റെ വിമര്‍ശനം.