കരിമണല്‍ ഖനനം: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും

single-img
29 November 2014

blകരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.

 

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നാണ് യു ഡി എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കരിമണല്‍ ഖനനത്തിനെതിരേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരേ മുന്‍പ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിഷയം യുഡിഎഫിലും ചര്‍ച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.