പക്ഷിപ്പനി നിയന്ത്രണവിധേയം,മനുഷ്യരിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല :ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ

single-img
29 November 2014

vആലപ്പുഴയിൽ പടർന്നു പിടിച്ച പക്ഷിപ്പനി നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ . രോഗം ബാധിച്ച താറാവുകളെ കൊല്ലുന്ന നടപടി നാളെയോടെ പൂർത്തിയാവുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 
ആലപ്പുഴ ജില്ലയിൽ മാത്രം നഷ്ടപരിഹാരമായി അരക്കോടി രൂപ വിതരണം ചെയ്തു എന്നും കഴിയുന്നത്ര വേഗത്തിൽ നഷ്ടപരിഹാരം കൊടുത്തു തീർക്കുമെന്നു മന്ത്രി അറിയിച്ചു. മനുഷ്യരിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല. മറ്റു ജില്ലകളിൽ കോഴികളും മറ്റും ചത്ത സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും അത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

 

മൂന്ന് ദിവസങ്ങളിലായി ഇതുവരെ 70,431 താറാവുകളെയാണ് കൊന്നൊടുക്കിയത് എന്നും മന്ത്രി അറിയിച്ചു.അതേസമയം രോഗം പൂർണമായി ഇല്ലാതാവുന്നത് വരെ താറാവുകളെയും ഇറച്ചിയും കൊണ്ടുപോകുന്നതിന് നിയന്ത്രണം ഉണ്ടാവുമെന്നും ശിവകുമാർ പറഞ്ഞു.