എം.എൽ.എ ഹോസ്റ്റലിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് എ.കെ.ബാലൻ

single-img
29 November 2014

akഎം.എൽ.എ ഹോസ്റ്റലിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് എ.കെ.ബാലൻ എം എൽ എ സ്പീക്കർ ജി.കാർത്തികേയനോട് ആവശ്യപ്പെട്ടു. നിരീക്ഷണ വിധേയമായി പൊതുജനങ്ങൾക്ക് എം.എൽ.എ ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നല്ലത് തന്നെയാണ്. എന്നാൽ പൊതുജനങ്ങളെ കർശനമായി നിയന്ത്രിക്കുന്നതിനോട് യോജിപ്പില്ലെന്നും ബാലൻ പറഞ്ഞു.

 
ക്രിമിനൽ കേസിലെ പ്രതി എം.എൽ.എ ഹോസ്റ്റലിൽ ഒളിച്ചു താമസിച്ചിട്ടുണ്ടെങ്കിൽ അത് വാച്ച് ആൻഡ് വാർഡുമാർക്കുണ്ടായ വീഴ്ചയാണ്. അവരുട ജാഗ്രതക്കുറവാണ് ഇത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്നും ബാലൻ കത്തിൽ ആരോപിച്ചു. നേരത്തെ ബ്ളാക്ക് മെയിൽ പെൺവാണിഭ കേസിലെ പ്രതി ജയചന്ദ്രൻ എം,എൽ.എ ഹോസ്റ്റലിൽ ഒളിവിൽ താമസിച്ചിരുന്നു .