ഒരു ഇടത് മുന്നണി എംഎല്‍എകൂടി യുഡിഎഫിലേക്ക്

single-img
29 November 2014

Benny_Behanan,_MLA_of_Thrikkakkara_Constituency_(2012)_(INDIA,_KERALA)എല്‍ഡിഎഫില്‍ നിന്നും ഒരു എംഎല്‍എ കൂടി യുഡിഎഫിലേക്ക് വരുമെന്ന് എംഎല്‍എ ബെന്നി ബഹനാന്‍. കുവൈത്തില്‍ ഒഐസിസി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ബെന്നി ബഹനാന്‍ ഇടത് മുന്നണി വിട്ട് ഒരു എംഎല്‍ എ യുഡിഎഫിലേക്ക് ചേക്കേറുമെന്ന് അറിയിച്ചത്.

കുവൈറ്റുമായി ബന്ധമുള്ള എം.എൽ.എയാകും യുഡിഎഫിലേക്ക് വരുന്നതെന്ന സൂചനയും ബെന്നി ബഹനാൻ നല്കി.താനാണെന്ന് സൂചന നല്‍കി ബെന്നി ബഹനാന്‍ ഇത്തരം ഒരു കാര്യം പറഞ്ഞത് ശരിയായില്ലെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് ചാണ്ടി പറഞ്ഞു. തത്കാലം ഐക്യജനാധിപത്യ മുന്നണിയിലേക്ക് ഇല്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി

എന്നാൽ, തോമസ് ചാണ്ടിയെ ബെന്നി ചൂണ്ടിയത് വെറുതെയാണെന്നും ഇടതുപക്ഷത്തെ മറ്റുചിലരെയാണ് ഉദ്ദേശിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. അതിൽ നിന്ന് ശ്രദ്ധതിരിക്കാൻ മാത്രമാണ് ബെന്നി ബെഹനാൻ തോമസ് ചാണ്ടിയുടെ പേര് ഉപയോഗിച്ചതത്രേ. എന്നാൽ, അത് പ്രതിപക്ഷത്തെ ഏതുകക്ഷിയിൽ നിന്നാണെന്നുമാത്രം നേതാക്കൾ വ്യക്തത നൽകുന്നില്ല.