സോഷ്യൽ മീഡിയ വഴി മലയാളികളെ വിഡ്ഢികളാക്കിയ 10 നുണക്കഥകൾ

single-img
29 November 2014

നുണക്കഥ പടയ്ക്കാൻ നമ്മൾ ഇന്ത്യാക്കാർക്ക് പ്രത്യേകമായൊരു കഴിവ് തന്നെയുണ്ട്. പ്രത്യേകിച്ച് ഇന്ത്യയെ കുറിച്ച്. രാജ്യ സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് ഇങ്ങനെയുള്ള നിർദ്ദോഷമായ ചില പുളുകൾ നമ്മൾ ഇറക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മുടെ രാജ്യത്തെപ്പറ്റിയും അല്ലാതെയും നമ്മൾ തന്നെ ഇറക്കിയ ചില നുണക്കഥകൾ ഇതാ.

1. ഇന്ത്യ ദീപാവലി സമയത്ത്

screen-17.13.38[29.11.2014]

കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രമാണിത്. ദീപാവലി ദിവസം ഇന്ത്യയുടെ ഉപഗ്രഹചിത്രം നാസ പുറത്തു വിട്ടതാണെന്ന് അവകാശപ്പെടുന്നത്. എന്നാലിത് നാസ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വർദ്ധിച്ച് വരുന്ന ജനസംഖ്യ വിശദീകരിക്കുന്നതിന് നിർമ്മിച്ച ചിത്രമാണ് ഇതെന്ന് നാസ പറയുന്നു.

2. യുനെസ്കോയും ഇന്ത്യയുടെ ദേശീയ ഗാനവും

screen-17.13.52[29.11.2014]
ഓർക്കുട്ട് സജീവമായിരുന്ന കാലം മുതൽക്കെ നമുക്ക് കിട്ടുന്ന സന്ദേശമാണിത്. ജന ഗണ മനയെ ലോകത്തിലെ ഏറ്റവും നല്ല ദേശിയ ഗാനമായി യുനെസ്കോ തിരഞ്ഞെടുത്തു എന്നത്. സത്യാവസ്ഥ മനസിലാക്കാൻ ഇന്ത്യ ടുഡേ യുനെസ്കോ അധികൃതർക്ക് മെയിൽ അയച്ചപ്പോഴാണ് അവർ പോലും ഈ സംഭവത്തെ കുറിച്ച് അറിയുന്നത്.

3. മൂന്ന് തലയുള്ള മൂർഖൻ

screen-17.13.59[29.11.2014]
ഫോട്ടോഷോപ്പിൽ തീർത്ത മൂന്നു തലയുള്ള മൂർഖൻ സോഷ്യൽ മിഡികളിൽ തരംഗമായിരുന്നു. പ്രകൃതിയുടെ സുന്ദരമായ രൂപകല്പനയായിട്ട് എല്ലാവരും ഇതിനെ കണ്ടെത്. പിന്നീടാണ് മനസിലായത് ഇതു മനുഷ്യന്റെ കൈക്ക്രിയ ആണെന്ന്.

4. ഹനുമാന്റെ ഗദ

screen-17.14.05[29.11.2014]
ശ്രീലങ്കയിൽ നടന്ന ഉത്ഖനനത്തിൽ നിന്നും ഹനുമാന്റെ ഗദ ലഭിച്ചതായി അവകാശപ്പെട്ടുള്ള ചിത്രം ഏറെക്കാലം ആളുകളെ വിഡ്ഢികളാക്കിയിരുന്നു. മറ്റു ചില സന്ദേശങ്ങളിൽ ഗുജറാത്തിൽ നിന്നും ഹനുമാന്റെ ലോകത്തെ ഏറ്റവും വലിയ ഗദ ലഭിച്ചെന്നുള്ളതായിരുന്നു. യഥാർത്ഥത്തിൽ ഹനുമാൻ ജയന്തിയുടെ ഭാഗമായി നിർമ്മിച്ച 45 അടി നിളമുള്ള ഗദയായിരുന്നു അത്.

5. 11/11/11ൽ ജനിച്ച 11 കുട്ടികൾ

screen-17.14.12[29.11.2014]
ഇന്ത്യൻ മാതാവ് ജന്മം നൽകിയ 11 കുട്ടികളെ കുറിച്ചുള്ള വാർത്തയും ചിത്രവും കുറച്ചൊന്നുമല്ല സോഷ്യൽ മിഡിയകൾ ആഘോഷിച്ചത്.അത് വാസ്തവത്തിൽ സൂറത്തിലെ പ്രമുഖ ടെസ്റ്റൂബ് കേന്ദ്രത്തിൽ 11/11/11ൽ 11 അമ്മമാർക്ക് ജനിച്ച 11 കുട്ടികളുടെ ചിത്രമായിരുന്നു .

6. കുർകുറെയിലെ പ്ലാസ്റ്റിക്ക്

screen-17.14.24[29.11.2014]
“ദയവു ചെയ്ത് കുർകുറെ കഴിക്കരുത് അതിൽ പ്ലാസ്റ്റിക്കുണ്ട് സംശയമുണ്ടെങ്കിൽ കത്തിച്ച് നോക്കൂ അതിലെ പ്ലാസ്റ്റിക്ക് ഒരുകുന്നത് നിങ്ങൾക്കു കാണാം”. ഇതായിരുന്നു സന്ദേശം. കുർകുറെ കത്തിച്ചവർക്ക് മനസിലായിൽ അത് ചാമ്പലായി പോവുകമാത്രമേ ചെയ്യൂയെന്ന്. “ഇനിയും സംശയം തീരാത്തവർ കത്തിച്ച് നോക്കൂ!”.

7. കോണ്ടാക്റ്റ് ലെൻസ് ചൂടുതട്ടിയാൽ ഒരുകിപ്പോകും

screen-17.14.32[29.11.2014]
കറി പാത്രത്തിൽ നിന്നും കോരുന്നതിനിടെ അതിൽ നിന്നും ചൂടുതട്ടി കോണ്ടാക്റ്റ് ലെൻസ് ഉരുകി കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട യുവാവിന്റേയും യുവതിയുടേയും കഥ സോഷ്യൽ മീഡിയ വഴി നമ്മൾ ഒരുപാട് കേട്ടതാണ്. സത്യത്തിൽ കോണ്ടാക്റ്റ് ലെൻസിന്റെ ദ്രവണാങ്കം 90 ഡിഗ്രീ സെല്ഷ്യസിന് മുകളിലാണ്. പ്രത്യേകിച്ച് കറി പാത്രത്തിന്റെ ചൂടുതട്ടിയാൽ കോണ്ടാക്റ്റ് ലെൻസ് ഒരിക്കലും ഉരുകിപോകില്ല.

8. പെപ്സിയും HIV ബാധിതനും

screen-17.14.41[29.11.2014]
പെപ്സി കുടിക്കരുത്! എച്ച്.ഐ.വി ബാധിതൻ തന്റെ രക്തം പെപ്സിയുടെ ഉല്പന്നങ്ങളിൽ ചേർത്തിരിക്കുന്നു. ഈ സന്ദേശം വായിക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ മെഡിക്കൽ അധികൃതർ പറയുന്നത്. വായുവുമായോ തണുപ്പുമായോ സമ്പർക്കത്തിൽ വന്നാൽ എച്ച്.ഐ.വി വൈറസ് നശിച്ചുപോകുമെന്നാണ്.

9. മനുഷ്യനെ വിഴുങ്ങിയ പെരുമ്പാമ്പ്

screen-17.14.47[29.11.2014]
കേരളത്തിൽ വെച്ച് മനുഷ്യനെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ വീഡിയോ. ലോല ഹൃദയർ കാണാൻ ശ്രമിക്കരുത് എന്ന താക്കിതുമായി വന്ന വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

10 വീക്കീലീക്ക്സ് ഇന്ത്യയിലെ കള്ളപ്പണക്കാരുടെ പട്ടിക പുറത്തു വിട്ടു

screen-17.15.00[29.11.2014]
വീക്കീലീക്ക്സ് ഇന്ത്യയിലെ കള്ളപ്പണക്കാരുടെ പട്ടിക പുറത്തു വിട്ടു എന്നത് മറ്റൊരു നുണക്കഥ. യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്നുമാണ് കൂടുതൽ പണം സ്വിസ്സ് ബാങ്കിൽ എത്തുന്നത് എന്നായിരുന്നു. പട്ടിക തങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്ന് വീക്കീലീക്ക്സ് അധികൃതർ തന്നെ പറയുന്നുണ്ട്.