ഫിലിപ്പ് ഹ്യൂസിന്റെ 64-)ം നമ്പർ ഷർട്ട് ആസ്ട്രേലിയ പിൻവലിക്കുന്നു

single-img
29 November 2014

philഫിലിപ്പ് ഹ്യൂസിന്റെ 64-)ം നമ്പർ ഷർട്ട് ആസ്ട്രേലിയ പിൻവലിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ തലക്ക് പരിക്കേറ്റ് മരണപ്പെട്ട ഫിൽ ഹ്യൂസ് ആസ്ട്രേലിയക്ക് വേണ്ടി കളിക്കുമ്പോൾ ഉപയോഗിക്കുന്ന അറുപത്തിനാലാം നമ്പർ ജഴ്സി ക്രിക്കറ്റ് ആസ്ട്രേലിയ പിൻവലിക്കുന്നു. ആസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്കിന്റെ അഭ്യർത്ഥനമാനിച്ചാണ് ബോർഡ് ഈ തീരുമാനത്തിൽ എത്തിയത്. ഈ വിവരം ക്ലാർക്ക് തന്നെയാണ് അറിയിച്ചത്.