ഹോട്ടലുകളിൽ ബുള്‍സ് ഐ വില്‍ക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

single-img
29 November 2014

bulls eyeകൊച്ചിയിലെ ഹോട്ടലുകളിൽ ഇനി മുതൽ ബുള്‍സ് ഐ വില്‍ക്കരുതെന്ന്  ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ജില്ലയിലെ താറാവ്, കോഴി ഫാമുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. പക്ഷിപ്പനി മാറുന്നതുവരെ  പാതിവേകിച്ച മുട്ട കഴിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

H5N1 ബാധിച്ച പക്ഷിയുടെ മുട്ടത്തോട് ,വെള്ള , മഞ്ഞ എന്നിവയില്‍ വൈറസ് ബാധ ഉണ്ടാകും. നല്ലരീതിയിൽ ചൂടാക്കിയാൽ മാത്രമേ പക്ഷിപ്പനിക്ക് കാരണമായ H5N1 വൈറസ് നശിക്കൂ.  പക്ഷേ പാകം ചെയ്യുന്ന ആളിന് രോഗ സാധ്യത കൂടുതലാണ്.

ഈ പശ്ചാത്തലത്തിലാണ് ഹോട്ടലുകളില്‍ ഭക്ഷണം വില്‍ക്കുന്നതിന് ഡിഎംഒ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഫാമുകളില്‍ പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കുകയും അവരെ വരും ദിവസങ്ങളില്‍ അരോഗ്യവകുപ്പ് നിരീക്ഷിക്കുകയും ചെയ്യും.