നൈജീരിയയില്‍ മുസ്‌ലിം പള്ളിയിൽ ചാവേര്‍ സ്‌ഫോടനം; 120 പേര്‍ കൊല്ലപ്പെട്ടു

single-img
29 November 2014

bombകത്സിന: നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടു.  വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതിന് പുറമെ 270 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആദ്യസ്‌ഫോടനം പള്ളിയുടെ മുറ്റത്തും രണ്ടാമത്തേത് പ്രാര്‍ത്ഥനയ്ക്ക് ശേഷവുമാണ് ഉണ്ടായത്. കനോയിലെ അമീര്‍ മുഹമ്മദ് സന്‍സൂയി രണ്ടാമന്റെ കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള പള്ളിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെ ആയുധമെടുക്കാന്‍ അമീര്‍ മുഹമ്മദ് സന്‍സൂയി ജനങ്ങളോട് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സ്ഫോടനം.

സ്‌ഫോടനത്തെ തുടര്‍ന്ന രക്ഷപെട്ട് ഓടിയവരെ പള്ളിക്ക് പുറത്ത് നിലയുറപ്പിച്ച ആയുധധാരികള്‍ വെടിവെച്ചുവീഴ്ത്തി. കനോയിലെ പള്ളിക്കുള്ളില്‍ മാത്രം 92 മൃതദേഹങ്ങള്‍ കണ്ടതായി എ.എഫ്.പി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.