കെ.എസ്.ആര്‍.ടി.സി കർണ്ണാടക കൊണ്ട്പോയി;കേരളം നിയമനടപടി സ്വീകരിക്കും

single-img
29 November 2014

ksrtcകെഎസ്ആര്‍ടിസിയുടെ ട്രേഡ്​മാര്‍ക്ക്‌ കര്‍ണാടകത്തിന്​ അനുവദിച്ചതിനെതിരെ കേരളം നിയമനടപടിക്കൊരുങ്ങുന്നു. ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് അനുകൂലമായി വിധി വന്ന സാഹചര്യത്തിലാണു കേരളം ദേശീയ ട്രേഡ്മാര്‍ക്ക് റജിസ്ട്രിയെ സമീപിക്കും. റജിസ്ട്രിയില്‍ നിന്നുള്ള തീരുമാനം അനുകൂലമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനമുണ്ട്.

കേന്ദ്ര വ്യവസായ വകുപ്പിന്​ കീ‍ഴിലുള്ള ട്രേഡ്​മാര്‍ക്ക്‌ റെജിസ്ട്രിയാണ് കെഎസ്ആര്‍ടിസിയുടെ ട്രേഡ്​മാര്‍ക്ക്‌ കര്‍ണാടകത്തിന്​ അനുവദിച്ചത്​.കര്‍ണാടക അവരുടെ പേരില്‍ കെ.എസ്.ആര്‍.ടി.സി എന്ന പേര് റജിസ്റ്റര്‍ ചെയ്തതോടെയാണ് തർക്കം നിയമനടപടിയിലേക്ക് പോകുന്നത്.കെ.എസ്.ആര്‍.ടി.സിയുടെ മലബാര്‍, വേണാട് തുടങ്ങിയ സര്‍വീസുകളുടെ ട്രേഡ്മാര്‍ക്ക് റജിസ്‌ട്രേഷന്‍ നടത്താനും കേരളം ആലോചിക്കുന്നുണ്ട്.തർക്കം തീരുമാനമാകാതെ മുന്നോട്ട് പോയാൽ കെ.എസ്.ആർ.ടി.സിയ്ക്ക് ഇനി പേരു ഉപയോഗിക്കാനാകില്ല.കർണ്ണാടകയിലേക്കുള്ള ബസുകളിൽ ഇപ്പോൾ തന്നെ കേരള സ്റ്റേറ്റ് .ആർ.ടി.സി എന്നാണു ബസുകളിൽ പേരു എഴുതിയിരിക്കുന്നത്