ദിലീപ് മഞ്ജു വിവാഹമോചനത്തിന് താനാണോ കാരണം;കാവ്യ മാധവൻ

single-img
29 November 2014

Kavya-Madhavan_4881rsദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനം സംബന്ധിച്ച് തന്നെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് ഉത്തരം പറയുന്നില്ലെന്ന് കാവ്യമാധവന്‍. ഇതേക്കുറിച്ച് എന്തെങ്കിലും പറയാൻ സമയമായിട്ടില്ലെന്നും അവർ ഗൃഹലക്ഷ്മി മാസികക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ദിലീപ് മഞ്ജു വിവാഹമോചനത്തിന് താനാണോ കാരണമെന്നും കാവ്യ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

ഗോസിപ്പുകള്‍ ഒരു തരത്തിലും തന്നെ ബാധിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് ഇപ്പോളൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കി.
ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള ഓഫര്‍ വന്നാല്‍ ഇനിയും സ്വീകരിക്കും. വെള്ളരിപ്രാവിന് ശേഷം ദിലീപിനെയും തന്നെയും വച്ച് സിനിമയെടുക്കാൻ ആഗ്രഹിച്ച് കൊണ്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ദിലീപിന്റെ നായികയായി നല്ലൊരു സിനിമ വന്നാൽ ഇനിയും അഭിനയിക്കുമെന്നും കാവ്യ പറഞ്ഞു.

കല്യാണമാണ് സ്ത്രീയെ സംബന്ധിച്ചിടത്തോളം അവസാന വാക്കെന്ന് വിശ്വസിച്ചിരുന്നെങ്കിലും വിവാഹത്തോടെ ഇത് മാറി. ഒറ്റയ്ക്കാകുമ്പോള്‍ ഒരു തുണയുണ്ടാകണമെന്ന ആഗ്രഹം സ്വാഭാവികമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാലാം ദിനം തന്നെ ഇത് വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങും. തനിക്ക് മാത്രമാകും ഈ തോന്നലെന്ന് കരുതി വിവാഹിതരായ പലരുമായി ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു അഡ്ജസ്റ്റ്മെന്റില്‍ പോകുന്നു എന്നായിരുന്നു മിക്കവരുടെയും മറുപടിയെന്നും കാവ്യ പറയുന്നു.