ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ കെട്ടിടത്തിലെ സെക്‌സ് റാക്കറ്റ്;നടി നിയമ നടപടിയിലേക്ക്

single-img
29 November 2014

priyanka-chopra-Coverപ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സെക്‌സ് റാക്കറ്റ് പ്രവർത്തിക്കുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടി നിയമ നടപടിക്കൊരുങ്ങുന്നു. കെട്ടിടത്തിലെ സ്പാ ഉമയായ മണിക്ക് സോണിക്ക് പ്രിയങ്ക വക്കീൽ നോട്ടീസയച്ചു.

മുംബൈയിലെ വെര്‍സോവയില്‍ പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള 3000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിലാണു സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.താരം ഇതൊന്നും അറിഞ്ഞില്ലെന്നും പോലീസ് പറയുന്നു.വിവാദത്തെതുടർന്ന് അവിടെ പ്രവർത്തിച്ച സ്പായുമായുണ്ടായിരുന്ന കരാര്‍ റദ്ദ് ചെയ്തതായി പ്രിയങ്കയുടെ മാതാവ് മധു ചോപ്ര അറിയിച്ചു.റെയ്ഡില്‍ സ്പായില്‍ നിന്ന് മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയും മാനേജരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.