അവിഹിത ഗര്‍ഭത്തിന്റെ പേരില്‍ ക്രൂര മർദ്ദനമേറ്റ യുവതിയെ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ലഭിച്ചത് 11 കിലോയുടെ മുഴ

single-img
29 November 2014

doctor-performing-operationഅവിഹിത ഗര്‍ഭത്തിന്റെ പേരില്‍ കടുത്ത മർദ്ദനത്തിനിരയായ യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയപ്പോള്‍ കിട്ടിയത് 11.5 കിലോഗ്രാം വലിപ്പമുള്ള മുഴ.ഉത്തര്‍പ്രദേശിലെ ഉള്‍ നാടന്‍ പ്രദേശമായ ബാരബങ്കിയിലാണു സംഭവം.

യുവതി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ തന്നെ ചികിത്സ തേടി. എന്നാല്‍ ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കി തിരിച്ചയക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ വയര്‍ വളര്‍ന്ന് വരാന്‍ തുടങ്ങിയതോടെ അവിഹിത ഗര്‍ഭത്തിന്റെ പേരിൽ യുവതിയ്ക്ക് ക്രൂര മർദ്ദനമേറ്റിരുന്നു

ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രസവിക്കാത്തിനെ തുടര്‍ന്നാണ് യുവതിയെ വിദഗ്ദ ചികിത്സക്ക് വിധേയയാക്കിയത്.തുടർന്ന് ശസ്ത്രക്രിയയില്‍ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 11.5 കിലോഗ്രാം വലിപ്പമുള്ള മുഴ ലഭിയ്ക്കുക ആയിരുന്നു