മോദി സർക്കാരിന്റെ ആറുമാസം;ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മോദി സർക്കാർ ഉയർന്നില്ല എന്ന് വിലയിരുത്താന്‍ 13 കാരണങ്ങള്‍

single-img
29 November 2014

ഷാഫി നീലാമ്പ്ര

modi2-moss_650_111814090503ആറുമാസം പൂര്ത്തിയാക്കിയ ഒരു സർക്കാരിനെ ശരിയായി വിലയിരുത്താമോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ ഏതൊരു സർക്കാരും തങ്ങളുടെ ആദ്യനാളുകളിലെ പ്രവർത്തരനങ്ങളിലൂടെ ചില സൂചനകള്‍ നല്കാറുണ്ട്, എന്താണ് സർക്കാർ നയമെന്നും ഏതാണ് സർക്കാരിന്റെ പാതയെന്നും. വളരെയധികം പ്രതീക്ഷയോടെ, വമ്പിച്ച ഭൂരിപക്ഷത്തോടെ രാജ്യത്തെ ജനങ്ങള്‍ അധികാരത്തിലേറ്റിയ സർക്കാരാനാണ് രാജ്യം ഭരിക്കുന്നത്. ശ്രീ നരേന്ദ്ര മോദി നേത്രത്വം നല്കുകന്ന സർക്കാര്‍ ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നുണ്ടോ എന്ന് സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനങ്ങളിലൂടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ നിരാശയാണ് ഫലം. ജനങ്ങളുടെ പ്രതീക്ഷകൊത്തു സർക്കാർ ഉയരുന്നില്ല എന്ന് വിലയിരുത്താന്‍ പതിമൂന്ന് കാരണങ്ങള്‍.

1 കള്ളപ്പണവിഷയത്തില്‍ മലക്കംമറിഞ്ഞു.

where-is-my-15-lakh-rupees_1വലിയ നിരാശയാണ് കള്ളപ്പണവിഷയത്തിൽ മോദി സർക്കാർ സ്വീകരിച്ച നിലപാട് രാജ്യത്തിന് സമ്മാനിച്ചത്. അധികാരത്തിലെത്തിയാൽ നൂറ്റിയമ്പത് ദിവസത്തിനകം മുഴുവന്‍ കള്ളപ്പണവും രാജ്യത്ത് തിരികെയെത്തിക്കുമെന്ന് പറഞ്ഞിരുന്നവർ അധികാരത്തിലെത്തിയപ്പോൾ മുടന്തൻ ന്യായങ്ങൾ പറയുന്ന കാഴ്ച്ചയാണ് കണ്ടത്‌. സർക്കാരിന്റെ കൈവശമുള്ള കള്ളപ്പണക്കാരുടെ ലിസ്റ്റുപോലും പുറത്തുവിടാതിരുന്ന സർക്കാര്‍ പിന്നീട് സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് വഴങ്ങി 627 പേരുകളടങ്ങുന്ന ഒരു ലിസ്റ്റ് കോടതിയില്‍ സമർപ്പിച്ചു, അതും മുദ്രവെച്ച കവറിൽ പുറത്തുവിടരുത് എന്ന അപേക്ഷയോടെ. HSBC ബാങ്കില്‍ നിക്ഷേപമുള്ളവരുടെ ലിസ്റ്റ് മാത്രമാണ് കോടതിയില്‍ സമർപ്പിച്ചത് എന്നോർക്കുക. മറ്റു ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരുകള്‍ ഇന്നും ഇരുട്ടില്‍ തന്നെയാണ്. ഈ നിലപാടുകൾ, മോദി സർക്കാരിന് കള്ളപ്പണവിഷയത്തിൽ ജനങ്ങളില്‍ നിന്ന് എന്തോ മറയ്ക്കാനുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നു.

2 ഇന്ധനവില; ഒരു വാഗ്ദാനലംഘനം

എട്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 74 ഡോളറില്‍ എത്തിനിൽക്കുന്ന സമയത്താണ് (അതിനിടക്ക്2009ല്‍ സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത്എണ്ണവില ഈ നിലവാരത്തില്‍ എത്തിയിരുന്നു) കേന്ദ്ര സർക്കാര്‍ ജനവിരുദ്ധമായ ഒരു തീരുമാനമെടുത്തത്; എണ്ണവില കുറയുന്നതിനനുസരിച്ച് എക്സൈസ് നികുതി വർദ്ധിപ്പിക്കുക. അതായത് കമ്പനികള്‍ എണ്ണവില കുറച്ചൂ എന്ന്‍ വാര്ത്തി വരും പക്ഷേ അതോടൊപ്പം എക്സൈസ് നികുതി വര്ധി്ക്കുന്നതിനാല്‍ വിലകുറവിന്റെ ഗുണങ്ങള്‍ ജനങ്ങൾക്ക് ലഭിക്കുകയുമില്ല. “പെട്രോള്‍ ഡീസല്‍ കാ ബാരേ മേ ബഹുത് ഹോഗാ” എന്നായിരുന്നു മോഡിയുടെ ഇലക്ഷന്‍ പ്രചാരണ സമയത്തെ പ്രസംഗങ്ങള്‍, ഇപ്പോള്‍ അനുകൂലമായ സാഹചര്യമുണ്ടായിട്ടും ഇന്ധനവില കുറക്കാത്തതിന്റെ ന്യായീകരണം എന്താണ്?

3 ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു

16pump1എണ്ണകമ്പനികളില്‍ ഇന്നും പെട്രോള്‍ വിലനിയന്ത്രണ അധികാരം തിരിച്ചുപിടിക്കും എന്ന് കരുതിയിരുന്നപ്പോഴാണ് ഡീസല്‍ വിലനിയന്ത്രണം കൂടി കമ്പനികള്ക്ക്ക കൈമാറി സർക്കാര്‍ തീരുമാനമായത്. വിലക്കയറ്റവുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്ന ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞത് കടുത്ത വാഗ്ധാനലംഘനമായി.

4 വിലക്കയറ്റം നേരിടാന്‍ നടപടികളില്ല

ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത് പൂഴ്ത്തിവെപ്പുകരാണ് വിലക്കയറ്റം സൃഷ്ട്ടിക്കുന്നത് എന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ സർക്കാര്‍ ആറുമാസം പിന്നിടുമ്പോള്‍ ഏതെങ്കിലും ഒരു പൂഴ്ത്തിവെപ്പുകാരനെ അറസ്റ്റ് ചെയ്തതായി അറിയുന്നില്ല. സാധനങ്ങളുടെ വിലനിലവാരം ജനജീവിതം ദുഷ്കരമാക്കുന്ന ഉയരത്തില്‍ തന്നെ നിലനിൽക്കുന്നു. അതിനുപുറമേ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ് ഭാവിയില്‍ കൂടുതല്‍ വിലകയറ്റത്തിന് വഴിയൊരുക്കിവെച്ചിരിക്കുന്നു.

5 സാമ്പത്തിക മേഖല തളർച്ചയിൽ

പൊതുമേഖല പൂർണ്ണമായി സ്വകാര്യവൽക്കരിക്കുക എന്നതിലപ്പുറം സാമ്പത്തിക മേഖലയുടെ ഉണർവിനായി കേന്ദ്ര സർക്കാര്‍ ഒന്നും ചെയ്തിട്ടില്ല. പുതിയ സർക്കാര്‍ അധികാരത്തിലേറിയത്തിന് ശേഷം രൂപയുടെ മൂല്യം കുറയുകയല്ലാതെ കൂടിയിട്ടില്ല. തൊഴില്‍ മേഖല 20% തളര്ച്ച രേഖപ്പെടുത്തി. ഹിന്ദുസ്ഥാന്‍ മോടോഴ്സ് ലിമിറ്റെഡും നോകിയയുടെ ചെന്നൈ പ്ലാന്റ് പൂട്ടിയപ്പോള്‍ സർക്കാര്‍ അനങ്ങിയില്ല, ഫലം പന്ത്രണ്ടായിരത്തില്‍ പരം തൊഴിലാളികൾക്ക് ജോലി നഷ്ട്ടപ്പെട്ടു

6 അദാനിയുടെ സാന്നിധ്യം

adani_modi_20140310പ്രധാനമന്ത്രിയുടെ ഓഫീസിലും അദ്ദേഹം പോകുന്നിടത്തെല്ലാം സ്ഥിരം സാന്നിധ്യമാണ് ഗൌതം അദാനി. പ്രധാനമന്ത്രി ബിസിനസ്സുകരെ അകറ്റിനിര്‍ത്തണം എന്ന ആർ.എസ്.എസ് താത്വികാചാര്യന്റെ പ്രസ്താവന അദാനി എന്ന കച്ചവടക്കാന് മോഡിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന് തെളിവായി. മോഡിയും ആദാനിയും സുഹൃത്തുക്കളായതിനെ വിമർശനവിധേയമാക്കേണ്ട കാര്യമില്ല, പക്ഷേ ആ സുഹൃത്ത് അന്യായമായി ആനുകൂല്യങ്ങള്‍ നേടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. സർക്കാര്‍ സ്ഥാപനമായ SBI 6176 കോടി രൂപ അദാനിക്ക് ലോണ്‍ അനുവദിച്ചിരിക്കുന്നു. വിദേശത്തെ പ്രമുഖമായ ധനകര്യസ്ഥാപനങ്ങള്‍ അദാനിയുടെ ഈ കല്ക്കനരി പദ്ധതിക്ക് ലോണ്‍ നിഷേധിച്ചതാണ്, മാത്രവുമല്ല എസ്.ബി.ഐയുടെ അദാനിയുമായിട്ടുള്ള ഇടപാടില്‍ ഒരുപാട് അവ്യക്തതകള്‍ നിലനില്ക്കുുന്നു. അതിനുപുറമേ യാതൊരുവിധ പാരിസ്ഥിതിക ആഘാതപഠനവുമില്ലാതെ തുറമുഖ സാമ്പത്തിക മേഖലക്കായി എണ്ണായിരത്തിലധികം ഹെക്റെര്‍ തീരദേശഭൂമി, കൽക്കരി വ്യവസായത്തിനായി മുന്നൂറ്റിയിരുപത് ഏക്കര്‍ വനമേഖല, തുടങ്ങിയവയെല്ലാം അദാനിക്ക് ലഭിച്ചു.

7 പ്രകൃതിവാതക വിലനിര്ണ്ണചയത്തിലെ അപാകതകള്‍

അഭ്യന്തര പ്രകൃതിവാതക വില 4.2$ നിന്നും 5.6$ ആയി വര്ദ്ധിരപ്പിച്ച തീരുമാനത്തിന് പുറമേ സമുദ്രാന്തര്ഭാഗത്തുനിന്നുള്ള ഖനനത്തിന് ഒരു തുക പ്രീമിയം അധികമായി നല്‍കും എന്നാണ് സർക്കാര്‍ പറയുന്നത്. ഈ പ്രീമിയം എത്രയാണെന്നോ എങ്ങനെയാണ് കണക്കാക്കുന്നത് എന്നോ സർക്കാര്‍ പറയുന്നില്ല. സമുദ്രാന്തര്ഭാഗത്തുള്ള 90% പ്രകൃതിവാതക ബ്ലോക്കുകളും റിലയന്സി ന്റെ കൈവശമാണ് എന്നോര്ക്കുക.

8 പാരിസ്ഥിതി വിരുദ്ധ സമീപനങ്ങള്‍

ദേശിയ ഹരിത ട്രിബ്യൂണലിന്റെ ജഡീഷ്യല്‍ അധികാരങ്ങള്‍ വെട്ടികുറച്ചു. പോസ്കോയുടെ ഖനനത്തിന് (ഖണ്ടധാര്‍ വനമേഖല) മുന്‍ പാരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ ഏര്പെയടുത്തിയിരുന്ന മോറട്ടോറിയം പിന്വടലിച്ചു. സുപ്രധാനമായ വനാവകാശ നിയമവും വന സംരക്ഷണ നിയമവും ഭേദഗതി ചെയ്യുവാനായി കമ്മറ്റിയെ നിയമിച്ചത് ആശങ്കാജനകമാണ്.

9 തൊഴിലുറപ്പ് പദ്ധതിയില്‍ കൈവെക്കുമ്പോള്‍

തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാനശിലയായ സാധന-വേതന (40:60) അനുപാതത്തില്‍ മാറ്റംവരുത്താന്‍ തീരുമാനമെടുത്തത് പദ്ധതിയുടെ ഉദ്ധേശ്യലക്ഷ്യത്തെ സാരമായിബാധിക്കും.പതിനാല് മില്ല്യണ്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താന്‍ സഹായിച്ച ഒരു പദ്ധതിയാണ് NREGA. മാത്രവുമല്ല പദ്ധതി 200 ഗ്രാമങ്ങളിലേക്ക് മാത്രമായി ചുരുക്കാനും ഫണ്ട്‌ വെട്ടിച്ചുരുക്കാനുമെടുത്ത തീരുമാനവും ജനവിരുദ്ധമാണ്.

10 അധികാര കേന്ദ്രീകരണം

narendra modi security - AP_0_0_0_0അധികാര വികേന്ദ്രീകരണമാണ് ജനാധിപത്യത്തിന്റെര അടിസ്ഥാനലക്ഷ്യം എന്നിരിക്കേ കൂടുതല്‍ അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. വകുപ്പിന്റെ സെക്രട്ടറി മുതല്‍ മന്ത്രിയുടെ വസ്ത്രധാരണത്തില്‍ വരേ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് മന്ത്രിമാരില്‍ ആശയകുഴപ്പം സൃഷ്ട്ടിച്ചിരിക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ കാരണം അതാത് വകുപ്പുകളില്‍ മന്ത്രിമാര്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറുന്നില്ല.

11 പഞ്ചവത്സരപദ്ധതി നിർത്തലാക്കുമ്പോൾ

പ്ലാനിങ് കമ്മീഷന്‍ പിരിച്ചുവിട്ട സർക്കാര്‍ പകരം സംവിധാനം എന്തെന്ന്‍ വ്യക്തമാക്കിയിട്ടില്ല. സോവിയറ്റ് ആശയമായത് കൊണ്ടുമാത്രം ഇന്ത്യക്ക് എങ്ങനെയാണ് പഞ്ചവത്സരപദ്ധതികള്‍ അനുയോജ്യമാല്ലതാകുന്നത് എന്ന്‍ വിശദീകരിക്കപെട്ടിട്ടില്ല.സാമൂഹിക – സാമ്പത്തിക വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിശദമായ വിവരശേഖരണത്തിനും പഠനങ്ങള്ക്കും ശേഷം തയ്യാറാക്കപെട്ടിരുന്ന പഞ്ചവത്സരപദ്ധതികള്‍ നിർത്തലാക്കുന്നത് ഇന്ത്യയുടെ സാമൂഹിക വളർച്ചയെ സാരമായി ബാധിക്കും.

12 വികലമായ വിദ്യഭ്യാസ നയങ്ങള്‍

വൈവിധ്യമാര്ന്ന വർഗ്ഗ,ഭാഷാ സമൂഹമാണ് ഇന്ത്യയുടേത്, ഒരു പ്രത്യേക ഭാഷയെയോ സംസ്ക്കരത്തെയോ എല്ലാ ഇന്ത്യക്കാരുടെയും മേലില്‍ അടിച്ചേല്പ്പി ക്കാന്‍ നമുക്ക് സാധിക്കില്ല. വിദ്യഭ്യാസമേഖലയില്‍ ഭാരതവൽക്കരണവും കാവിവിപ്ലവവും നടപ്പാക്കും എന്ന് പറയുന്ന സർക്കാകര്‍ അത് എന്താണെന്നോ എങ്ങനെയനെണോ വ്യക്തമാക്കത്തത് ആശങ്ക പടര്ത്തുകന്നു. ഗുജറാത്തിലെ പാഠപുസ്ത്തകങ്ങളില്‍ ഗുരുതരമായ തെറ്റുകള്‍ എഴുതിപിടിപ്പിച്ച ദീനനാഥ് ബത്ര എന്ന വലതുപഷ താത്വികനാണ് വിദ്യഭ്യാസമേഖലയുടെ ഭാരതവല്ക്കാരണത്തിന് പിന്നില്‍. സംസ്കൃതപഠനം സംബന്ധിച്ച സ്മൃതി ഇറാനിയുടെ ഉത്തരവ് ഫലത്തില്‍ എല്ലാ കേന്ദ്രിയ വിദ്യാലയങ്ങളിലും സംസ്കൃതപഠനം നിര്ബതന്ധമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം കാണാന്‍ എല്ലാ വിദ്യാര്ഥികകളെയും ടിവിക്ക് മുന്നില്‍ പിടിച്ചിരുത്തിയത് അല്പ്പം കഠിനമായിപ്പോയി.

13 സ്ത്രീവിരുദ്ധ സമീപനങ്ങള്‍

71cd6c9e-bf44-4fd8-8d9b-9eac65a082e8രാജസ്ഥാന്‍ പോലീസ് പിടികിട്ടാപുള്ളി എന്ന് കോടതിയില്‍ റിപ്പോര്ട്ട് കൊടുത്ത നിഹാല്‍ ചന്ദ് ഒരു കേന്ദ്ര മന്ത്രിയാണ് എന്നത് ഗുരുതരമായ സ്ഥിധിവിശേഷമാണ്. ലൈംഗിക അതിക്രമങ്ങള്ക്കെ തിരെയുള്ള ശക്തമായ നിയമം POCSOക്കെതിരെ ബിജെപിയിലെ പ്രബലമായ ഒരു വിഭാഗം നീങ്ങുന്നത് ഈ നിയമവും സർക്കാര്‍ ഭേദഗതി ചെയ്തേക്കുമോ എന്ന ഭയമുളവാക്കുന്നു.

ഇത്തരത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കനുള്ളപ്പോള്‍ നയതന്ത്രത്തില്‍ ചില നേട്ടങ്ങളുണ്ടായത് വലിയ കാര്യമാണ് എന്ന് തോന്നുന്നില്ല. സർക്കാര്‍ ശരിയല്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ വിമർശിക്കുകയും നേരായ വഴിയിലൂടെ മുന്നോട്ട്പോകാന്‍ സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യേണ്ടത് ഒരു പൌരന്റെ കടമയാണ്.