മിസ്ഡ് കോൾ വഴി പരിചയപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്ന പ്രതിയ്ക്ക് ജീവപര്യന്തം

single-img
29 November 2014

മി3594695862_sunil-kumarസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തി 12 പവന്‍ സ്വര്‍ണം അപഹരിച്ച പ്രതിക്ക് ജീവപര്യന്തം തടവ്. പാലക്കാട് പറളി കിണാവല്ലൂര്‍ വഴുക്കപ്പാറ വാളറ വീട്ടില്‍ സുനില്‍കുമാറിനെയാണ് (30)ശിക്ഷിച്ചത്. 25,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ആണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. കായംകുളം ചേരാവള്ളി ഇര്‍ഷാദ് മന്‍സിലില്‍ പൂക്കുഞ്ഞിന്റെ ഭാര്യ റഷീദാ ബീവിയെ (45) കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്

മഞ്ചേരിയിലെ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന സുനില്‍ റഷീദയുമായി മൊബൈല്‍ ഫോണിലൂടെയാണു പരിചയപ്പെട്ടത്. പിന്നീടു റഷീദയുടെ വീട്ടിലെത്തി റഷീദയെ തെറ്റിദ്ധരിപ്പിച്ച് ഉറക്കഗുളികകള്‍ നല്‍കി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതായാണു കേസ്. തൊട്ടടുത്ത മുറിയില്‍ ഭർത്താവ് കിടന്നുറങ്ങുകയായിരുന്നു.സംഭവത്തിൽ ഭർത്താവിനെയാണു പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്

കായംകുളം സിഐ വിനോദ് പിള്ള നടത്തിയ സുനിലിനെ പിടികൂടിയത്. റഷീദയുടെ ഫോണിലേക്കു വന്ന കോളുകള്‍ പരിശോധിച്ചാണു സുനിലിനെ അറസ്റ്റ് ചെയ്തത്. റഷീദയുടെ വീട്ടില്‍വച്ചു സുനില്‍ ഉപയോഗിച്ച സിഗരറ്റിന്റെ അഗ്രവും സുനിലിനെ അറസ്റ്റ് ചെയ്തശേഷം ഡിഎന്‍എ പരിശോധന നടത്തി പ്രതിയുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു.