അനധികൃതസ്വത്ത് സമ്പാദനം: സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്തുവിവര പട്ടികയിലും ക്രമക്കേട്

single-img
29 November 2014

SoorajPhotoഅനധികൃത സ്വത്തു സമ്പാദനക്കേസില്‍ പിടിക്കപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജി സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്തുവിവര പട്ടികയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആദായന്കുതി വകുപ്പിനോടും വിജിലന്‍സ് വിശദാംശങ്ങള്‍ തെടും.
കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകളാണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതില്‍ ആദ്യ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പൂര്‍ത്തിയായി. കരാര്‍ നേടിയ കമ്പനികളില്‍ സൂരജിന്റെ ബിനാമി പങ്കാളിത്തവും വിജിലന്‍സ് പരിശോധിക്കും