താജ്മഹല്‍ കാണാന്‍ വരുന്നവരെ ഇനി അവരുടെ അനുവാദം കൂടാതെ തൊട്ടാല്‍ ഷോക്കടിക്കും

single-img
28 November 2014

1-Taj-Mahal-731078ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലില്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദ സഞ്ചാരികളെ അനുവാദം ഇല്ലാതെ സ്പര്‍ശിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ. തൊടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിയമ നിര്‍മ്മാണം പരിഗണനയിലുണ്ടെന്നും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

താജ് മഹല്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഭിക്ഷക്കാരുടെയും ഗൈഡുകളുടെയും ശല്യമുണ്ടാകാറുണ്ട്. ഇനിമുതല്‍ അങ്ങനെ ശല്യപ്പെടുത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ താജ് മഹല്‍ കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് പത്തു ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.