മദ്യനയത്തിനെതിരേ മുഖ്യമന്ത്രി തന്നെ രംഗത്ത്; പുതിയ മദ്യനയം ടൂറിസം മേഖലയില്‍ നിന്നും വിനോദസഞ്ചാരികളെ അകറ്റും

single-img
28 November 2014

Oommen_Chandy

സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ നയത്തെ എതിര്‍ത്ത് രംഗത്ത്. മദ്യനയം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും വിനോദ സഞ്ചാരികളെ സംസ്ഥാനത്തു നിന്ന് അകറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് നല്കിയ നിര്‍ദ്ദേശങ്ങളിലാണ് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ടൂറിസം മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് മാത്രമേ മദ്യനയം കാരണമാവുകയുള്ളൂ. കായല്‍ ടൂറിസം മേഖലയെയായിരിക്കും മദ്യനയം ഏറ്റവും രൂക്ഷമായി ബാധിക്കുക. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കും. ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം മദ്യം വില്‍ക്കുന്നത് വിനോദ സഞ്ചാരികളുടെ സംസ്ഥാനത്തേയ്ക്കുള്ള വരവ് കുറയുന്നതിന് കാരണമാകുമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.