പ്രതിപക്ഷത്ത് നിന്ന് ഒരു എം.എൽ.എ കൂടി യു.ഡി.എഫിലേക്ക് വരുമെന്ന് ബെന്നി ബഹനാൻ എം.എൽ.എ

single-img
28 November 2014

bപ്രതിപക്ഷത്ത് നിന്ന് ഒരു എം.എൽ.എ കൂടി യു.ഡി.എഫിലേക്ക് വരുമെന്ന് ബെന്നി ബഹനാൻ എം.എൽ.എ . കുവൈത്ത് മലയാളികൾക്ക് പരിചയമുള്ള ഒരു എം.എൽ.എ വന്നാലും ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ പ്രതിപക്ഷത്ത് ആൾകുറയുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

 

അതേസമയം താൻ യു.ഡി.എഫിലേക്ക് പോവില്ലെന്ന് എൻ.സി.പി എം.എൽ.എ തോമസ് ചാണ്ടി പറഞ്ഞു. ബെന്നി ബഹനാൻ ഒരു വെടി പൊട്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.