ജമ്മുവിലെ ജനങ്ങൾ വെടിയുണ്ടകൾക്കുള്ള മറുപടിയായി വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിലുള്ള വിശ്വാസം തെളിയിച്ചു: പ്രധാനമന്ത്രി

single-img
28 November 2014

mജമ്മുവിലെ ജനങ്ങൾ വെടിയുണ്ടകൾക്കുള്ള മറുപടിയായി വോട്ട് രേഖപ്പെടുത്തി തങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസം തെളിയിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മുപ്പത് വർഷമായി സംസ്ഥാനം വികസനമൊന്നുമില്ലാതെ ഒരേ അവസ്ഥയിൽ ആണ് നിൽക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തവർ ബാലറ്റിന്റെ ശക്തിയെ വെടിയുണ്ടകൾ കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഇതാദ്യമായി ജമ്മുവിലെ ജനങ്ങൾ ശക്തിയാർജ്ജിച്ച് വോട്ട് ചെയ്ത് വെടിയുണ്ടകൾക്കുള്ള തക്കതായ മറുപടി നൽകിക്കഴിഞ്ഞെന്നും മോദി വ്യക്തമാക്കി.

 
വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തെ വിജയിപ്പിച്ച ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജമ്മുവിൽ നടക്കുന്ന രണ്ടാം ഘട്ട അസംബ്ലി തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിലാണ് പ്രധാനമന്ത്രി .ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ജമ്മുവിൽ 71.28 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.