ശിവസേനയെ അനുനയിപ്പിക്കാൻ മഹാരാഷ്ടയിൽ ബി.ജെ.പി ശ്രമങ്ങൾ ആരംഭിച്ചു

single-img
28 November 2014

fസംസ്ഥാനത്ത് ശിവസേനയും ആയി ഒറ്റക്കെട്ടായി ഭരണം നയിക്കാനാണ് ഇരു പാർട്ടികളും ആഗ്രഹിക്കുന്നുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് . കേന്ദ്രത്തിൽ എൻ.ഡി.എയോടൊപ്പമുള്ള ശിവസേന സംസ്ഥാനത്തും സർക്കാരിന്റെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നുവെന്നും തുടർ സഖ്യചർച്ചകൾ വെള്ളിയാഴ്ച ആരംഭിക്കുമെന്നും ഫഡ്നവിസ് സൂചിപ്പിച്ചു. അനുകൂലമായൊരു തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.