തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക്‌ മര്‍ദ്ദനം

single-img
28 November 2014

uതിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക്‌ മര്‍ദ്ദനം. സംഭവത്തിൽ പരിക്കേറ്റ ആറ്​ വിദ്യാര്‍ഥികളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം സെക്രട്ടറിയേറ്റ്​ മാര്‍ച്ച് ക‍ഴിഞ്ഞു പോകവെയാണ്​ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചത്​. കോളജിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ്​ മര്‍ദനമേറ്റത്​. ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്​ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ കന്‍റോണ്‍മെന്‍റ് പൊലീസിന് പരാതി നല്‍കി.

 

എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ചിലര്‍ മദ്യപിച്ചുകൊണ്ട് ഡിപ്പാര്‍ട്ട്മെന്‍റില്‍ പ്രശ്നം സൃഷ്ടിച്ചിരുന്നുവെന്നും ഇത്​ ചോദ്യം ചെയ്തതിന്‍റെ പ്രതികാരമാണ്​ ആക്രമണത്തിനു കാരണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.കോളജ്​ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാമ്പസ്​ ഫ്രണ്ട് സ്ഥാനാര്‍ഥികളായി തങ്ങള്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെന്നും ഇതിനു ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവര്‍ ആരോപിച്ചു.