സ്വകാര്യ ബസിലെ യാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ഉടന്‍ നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു

single-img
28 November 2014

Busസംസ്ഥാനത്തെ സ്വകാര്യ ബസ് യാത്രയ്ക്കിടയില്‍ കുട്ടികള്‍ക്ക് ബസ് ജീവനക്കാര്‍ മുഖേന ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ഇനിമുതല്‍ ഉടന്‍ നടപടി. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ്് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കൈക്കൊള്ളേണ്ട നിയമനടപടികള്‍ സംബന്ധിച്ച് എല്ലാ ആര്‍ടിഒമാര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി.

വയനാട് ജില്ലയിലെ പിണങ്ങോട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിക്കു സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധ മൂലം പരിക്കേറ്റെന്ന പരാതി തീര്‍പ്പാക്കിക്കൊണ്ടാണു കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജിന്റെ ഉത്തരവ്. മാത്രമല്ല സ്‌കൂള്‍ സമയങ്ങളില്‍ ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.