കെ.എം മാണി കോഴ വാങ്ങിയെന്ന് പറഞ്ഞത് തനിക്ക് ഉത്തമ ബോധ്യമുള്ളത് : ബിജു രമേശ്

single-img
28 November 2014

bധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന് പറഞ്ഞത് തനിക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണെന്ന് ബിജു രമേശ്. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമടക്കം നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന തനിക്ക് സമൂഹത്തിനോട് ബാധ്യതയുള്ളതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. കെ.എം മാണിക്ക് മാനഹാനിയുണ്ടാക്കണമെന്ന് കരുതിയല്ല അങ്ങനെ പറഞ്ഞത്. പണം നല്‍കിയത് തനിക്ക് അറിവുള്ള കാര്യമാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നതുകൊണ്ട് തെളിവുകള്‍ പുറത്തുവിടുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.