ബോളിവുഡിലെ ഏറ്റവും ചിലവേറിയ 8 ചിത്രങ്ങൾ

single-img
28 November 2014

കളക്ഷൻ റെക്കോഡുകൾ ഭേദിച്ച ബോളിവുഡ് ചിത്രങ്ങളെ പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ബോളിവുഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പണം മുടക്കിയ ചിത്രങ്ങളെ പറ്റി ചർച്ച ചെയ്യുക കുറവാണ്. ബോളീവുഡിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളെ കുറിച്ച് താഴെ പറയുന്നു.

1.റോബോട്ട്(150 കോടി)

robot
ബോളിവുഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് റോബോട്ട്. രജനീകാന്ത് ഐശ്വര്യറായി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം കളക്ഷൻ റെക്കോഡുകൾ ഭേദിച്ച ചിത്രമാണ്.

2. ബങ്ങ് ബങ്ങ്!(140 കോടി)

bang
ഹൃതിക്ക് റോഷൻ നായകനായ ചിത്രം ഹോളിവുഡ് ചിത്രം നൈറ്റ് അന്റ് ഡേയുടെ റീമേക്കായിരുന്നു. കത്രീന കൈഫ് നായികയായി എത്തിയ ചിത്രത്തിന് 140 കോടിയോളം രൂപ മുതൽ മുടക്കുണ്ടായിരുന്നു.

3. റാ വൺ(127 കോടി)

raone
കിങ്ങ് ഖാനൊപ്പം കരീന നായികയായ ചിത്രം ഗ്രാഫിക്സിന് പ്രാധാന്യം നൽകിയെടുത്തത് ആയിരുന്നു. 150 കോടി രൂപ ബോക്സോഫിൽ നിന്നും ലഭിച്ചിരുന്നു.

4. ബ്ലൂ(120 കോടി)

blue
അക്ഷയ് കുമാർ, കത്രീന, സഞ്ചയ് ദത്ത് തുടങ്ങി മുൻ നിരതാരങ്ങൾ അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ തകർന്ന് വീണിരുന്നു. ഇന്ത്യയുടെ ആദ്യത്തെ അണ്ടർവാട്ടർ ചിത്രമായിരുന്നു ബ്ലൂ.

5. കൃഷ് 3(115 കോടി)

krishh
ഇന്ത്യയുടെ സ്വന്തം സൂപ്പർ അവതാരമായിരുന്നു കൃഷ്. ഹൃതിക് റോഷനെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന് 115 കോടിയുടെ മുതൽ മുടക്കുണ്ടായിരുന്നു. ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു.

6. റേസ് 2 (87 കോടി)

race
സെയ്ഫ് അലി ഖാനും ജോൺ എബ്രഹാമും ഒന്നിച്ച ചിത്രം താരതമ്യേന വിജയമായിരുന്നു.

7. ഏക് താ ടൈഗർ(75 കോടി)

ek_tha_tiger
സൽ മാൻ ഖാൻ കത്രീന കൈഫ് ജോഡികൾ ഒന്നിച്ച ചിത്രം ഇന്തോ-പാക്ക് പ്രണയത്തിന്റെ കഥ പറയുന്നു. 200 കോടി രൂപ കളക്ഷൻ ചിത്രം നേടിയിരുന്നു.

8. ഡോൺ 2 (70 കോടി)

don2
2011 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഡോൺ 2 വിൽ ഷാരുഖ് ഖാനാണ് നായകനായത്. ഏതാണ്ട് 228 കോടി രൂപയുടെ കളക്ഷൻ ചിത്രം നേടിയിരുന്നു.