അടിയോളം വരില്ല മറ്റൊന്നും; മദ്യപാനികളായ ഭർത്താക്കന്മാരെ തല്ലു കൊടുത്ത് നേരെയാക്കിയ ഗ്രാമങ്ങളുടെ കഥ

single-img
28 November 2014

women powerഭാര്യമാരുടെ തല്ലുകൊണ്ടാൽ മദ്യപാനികളായ ഭർത്താക്കന്മാർ നേരെയാകും. മധ്യപ്രദേശിലെ വങ്കെർ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.  ഈ ഗ്രാമത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് പരിസര ഗ്രാമങ്ങളിൽ തമസിക്കുന്ന 20തോളം പേർ മദ്യപാനം ഉപേക്ഷിച്ചതായി പറയപ്പെടുന്നു. ചമേലി ഭായുടെ ഭർത്താവ് രാത്രി മദ്യപിച്ച് വന്ന് ഇവരെ മർദ്ദിക്കുന്നത് പതിവായിരുന്നു. കൂടാതെ പട്ടിണിയിലും ഇയാൾ വീട്ടിലുള്ള സാധനങ്ങൾ വിറ്റ് കള്ളു കുടിക്കുമായിരുന്നു. ചമേലി ദേവിയുടെ അവസ്ഥയിൽ മനനൊന്ത മറ്റു സ്ത്രീകൾ ഇദ്ദേഹത്തോട് മദ്യപിച്ച് ഭാര്യയെ തല്ലരുതെന്ന് താക്കീത് ചെയ്തിരുന്നു.

ഇതു വകവെക്കാതെ പിറ്റേദിവസവും ഭർത്താവായ രത്തൻ ചമേലിയെ തല്ലുന്ന അവസരത്തിൽ മറ്റു സ്ത്രീകൾ സംഘം ചേർന്നെത്തി ഇദ്ദേഹത്തെ പൊതിരെ തല്ലുകയും. ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് സത്യം ചെയ്യിക്കുകയും ചെയ്തു. ഈ അടിയോടു കൂടി ഇദ്ദേഹം മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.

ഈ സംഭവം കാട്ടു തീപോലെ പടരുകയും ഭർത്താവിൽ നിന്നും മർദ്ദനമേൽക്കുന്ന സ്ത്രീകൾ ഒത്തു കൂടി തങ്ങളുടെ ഭർത്താക്കന്മാരെ അടികൊടുത്ത് നേർവഴിക്ക് ആക്കുകയും ചെയ്തു. കൂടാതെ ഇനി തങ്ങളുടെ ഭർത്താക്കന്മാരെ വഴിതെറ്റിക്കുന്ന മദ്യമാഫിയകളെ ഗ്രാമത്തിൽ നിന്നും അടിച്ചോടിക്കാനുള്ള പുറപ്പാടിലാണ് ഇവിടുത്തെ സ്ത്രീകൾ.