രാജ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ 128-)ം ജന്മദിനം എ.എം.യു ആഘോഷിക്കണമെന്ന് ബിജെപി ; സാധിക്കില്ലെന്ന് അലിഗഡ് യൂണിവേഴ്സിറ്റി അധികൃതർ

single-img
28 November 2014

raja mahnedra prathapഅലിഗഡ്: അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിക്ക് സ്ഥലം സംഭാവന ചെയ്ത ജാട്ട് രാജാവ് രാജ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ 128-)ം ജന്മദിനം വാഴ്സിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ പ്രതാപ് സിങ്ങിന്റെ ജന്മദിനം ആഘോഷിക്കാൻ സാധിക്കില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ഡിസംബർ ഒന്നിനാണ് ആഘോഷം നടക്കേണ്ടത്.

രാജ മഹേന്ദ്ര പ്രതാപ് സിങ്ങ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും അദ്ദേഹം 74 ഏക്കർ ഭൂമി എ.എം.യുവിന് സംഭാവന ചെയ്തിട്ടുണ്ടെന്നും. അതു പോലെ നിരവധി പേർ യൂണിവേഴ്സിറ്റിക്കായി സംഭാവന ചെയ്തിട്ടുണ്ടെന്നും ഒരാളുടെ ജന്മദിനം മാത്രം ആഘോഷിക്കുകയും മറ്റുള്ളവരെ വിസ്മരിക്കുന്നത് ശരിയല്ലെന്നുമാണ് യൂണിവേസിറ്റി അധികൃതരുടെ പക്ഷം.

എന്നാൽ ബിജെപി സംഭവത്തിൽ പ്രതിഷേധിച്ച് വാഴ്സിറ്റിയുടെ മുഖ്യ കാവടത്തിൽ സമരം നടത്താനുള്ള പുറപ്പാടിലാണ്.