പോളിയോ കുത്തിവയ്പിനെത്തിയ 4 പേരെ പാകിസ്ഥാനിൽ തീവ്രവാദികൾ വെടിവച്ചുകൊന്നു

single-img
28 November 2014

a450-456x210പോളിയോ പ്രതിരോധ കുത്തിവയ്പിലേർപ്പെട്ടിരുന്ന നാല് ആരോഗ്യ പ്രവർത്തകരെ തീവ്രവാദികൾ വെടിവച്ചുകൊന്നു.വെടിവെയ്പ്പിൽ മൂന്നു സ്ത്രീകളും ഡ്രൈവറും തത്ക്ഷണം കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.പോളിയോ മരുന്ന് നൽകുന്നത് വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഇസ്ലാമിന് എതിരാണെന്നുമാണ് തീവ്രവാദികൾ പ്രചരിപ്പിക്കുന്നത്. കൂടാതെ മരുന്ന് നൽകുന്നതിന്റെ പേരിൽ ചാരവൃത്തി നടത്തുന്നതായും ഇവർ ആരോപിക്കുന്നു.

ഇന്ത്യയിൽ പോളിയോ നിർമ്മാർജ്ജനം ചെയ്തെങ്കിലും പാകിസ്ഥാൻ, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ രോഗബാധ ഇന്ത്യയുൾപ്പെടെ അയൽരാജ്യങ്ങൾക്കും ഭീഷണിയാണ്. പാകിസ്ഥാനിൽ ഈ വർഷം 265 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.