മുലായത്തിന്റെ ചെറുമകനു ലാലുവിന്റെ മകള്‍ വധു

single-img
28 November 2014

mulayam-lalu645_1324477409മുലായം സിങ് യാദവും ലാലുപ്രസാദ് യാദവും പുതിയ ബന്ധുത്വം കുറിക്കുന്നു. മുലായം സിങ് യാദവിന്റെ സഹോദരപുത്രന്റെ മകനായ തേജ് പ്രതാപ് യാദവും ലാലുപ്രസാദ് യാദവിന്റെ ഇളയ മകള്‍ രാജ് ലക്ഷിയും വിവാഹതരാകുകയാണ്. ഡിസംബര്‍ പകുതിയോടെ വിവാഹ നിശ്ചയം നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ഫെബ്രുവരിയില്‍ ആര്‍ഭാടത്തോടെ വിവാഹം. വര്‍ഗീയ ശക്തികളെ എതിര്‍ക്കാനും മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനുമായി ജനതാദളിനെ ശക്തമാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ലാലുവും മുലായവും.

പഴയ സുഹൃത്തുക്കളായ ഇടക്കാലത്ത് പിരിഞ്ഞെങ്കിലും രാഷ്ട്രീയ പുനരുജ്ജീവനത്തിനായി വീണ്ടും കൈകോര്‍ക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇരുകുടുംബങ്ങളും തമ്മില്‍ വിവാഹ ബന്ധവും വരുന്നത്.