തൊഴില്‍ വകുപ്പ് സമ്പൂര്‍ണ പരാജയമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍

single-img
28 November 2014

shibu baby johnതന്റെ വകുപ്പായ തൊഴില്‍വകുപ്പ് സമ്പൂര്‍ണപരാജയമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തൊഴില്‍വകുപ്പ് മാത്രമല്ല, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വിഭാഗവും പരാജയമാണെന്നും പാലക്കാട് കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് ഫാക്ടറി സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. എന്നാല്‍ വകുപ്പുകളിലുള്ളവരുടെ നിരുത്തരവാദപരമായ പെരുമാറ്റം ആവര്‍ത്തിച്ചാല്‍ ചുമ്മാതിരിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സൂചിപ്പിക്കുകയും ചെയ്തു.

മന്ത്രിയുള്‍പ്പെടെയുള്ള നിയമസഭാസമിതിയംഗങ്ങള്‍ കഞ്ചിക്കോട്ടെ ഒരു സ്റ്റീല്‍ കമ്പനിയിലാണ് വ്യാഴാഴ്ച സന്ദര്‍ശനം നടത്തിയത്. കഞ്ചിക്കോട്ടുള്ള ഭേദപ്പെട്ട തൊഴില്‍ശാലയാണിതെന്നാണ് അരുതിയിരുന്നതെന്നും എന്നാല്‍ ഇവിടെയും തൊഴില്‍നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സുരക്ഷയുമില്ലാതെയാണ് തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നത്. മനുഷ്യന്മാര്‍ക്ക് പണിയെടുക്കാവുന്ന പരിതസ്ഥിതിയിലല്ല, മിക്കവരും ജോലി ചെയ്യുന്നത്. നിയമസഭാസമിതി പരിശോധനയ്‌ക്കെത്തുമെന്നറിഞ്ഞിട്ടും തൊഴിലാളികള്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍പോലും നല്‍കാന്‍ കമ്പനിയധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.