ദാരിദ്രത്തിൽ നിന്ന് രക്ഷനേടാൻ ഗുജറാത്ത് യുവതി സ്വയം വിൽപ്പനയ്ക്കായി ഫേസ്ബുക്കിൽ

single-img
28 November 2014

Gujarath Girl 1തീവ്രമായ ദാരിദ്രവും പ്രായമായ മാതാപിതാക്കളും രോഗാവസ്ഥയും കാരണം ഗുജറാത്ത് യുവതി സ്വയം വിൽപ്പനയ്ക്കായി ഫേസ്ബുക്കിൽ പരസ്യം ചെയ്തു.വഡോദര സ്വദേശിനിയായ ചാന്ദിനി രാജ്ഗൗറാണു പട്ടിണി കാരണം ശരീരവിൽപ്പന നടത്താൻ നിർബന്ധിതയായി ഫേസ്ബുക്കിൽ പരസ്യം ചെയ്തത്.തന്റെ കുടുംബത്തിന്റെ അവസ്ഥകാരണമാണു ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ നിർബന്ധിതയായതെന്ന് ചാന്ദിനി പറഞ്ഞു.തന്റെ മാതാവ് ദീർഘകാലമായി ശരീരം തളർന്ന് കിടപ്പിലാണെന്നും പ്രായമായ പിതാവ് അപകടത്തിൽ പെട്ട് കിടപ്പിലാണെന്നും ചാന്ദ്നി പറഞ്ഞു.

തനിക്ക് അവർക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും സഹായിക്കാനായി മറ്റാരും ഇല്ലാത്തതുകൊണ്ടാണു ശരീരം ഫേസ്ബുക്ക് വഴി വിൽപ്പനയ്ക്ക് വെച്ചതെന്നും ചാന്ദിനി പറഞ്ഞു.വിലക്കയറ്റവും ചികിത്സയ്ക്കുള്ള ചിലവും തനിക്ക് താങ്ങാൻ കഴിയാത്തതിനാലാണു ഇത്തരമൊരുകാര്യം ചെയ്യേണ്ടി വന്നെതെന്ന് ചാന്ദിനി പറഞ്ഞു

പരസ്യം കണ്ട് വിളിച്ചവരെല്ലാം തന്നെ ചൂഷണം ചെയ്യാനാണു ശ്രമിച്ചതെന്നും സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ചാന്ദിനി വ്യക്തമാക്കി