ആൾദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ സർക്കാൽ ചിലവഴിച്ചത് 26 കോടി രൂപ

single-img
28 November 2014

Rampal_PTI5വിവാദ ആള്‍ദൈവം രാംപാനെ അറസ്റ്റ് ചെയ്യാന്‍ ഹിസാർ ഓപ്പറേഷനു സർക്കാരിനു ചെലവായത് 26 കോടി രൂപ. ഹരിയാന ഡി.ജി.പി എസ്.എന്‍ വശിഷ്ഠ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്

ആശ്രമത്തിനുള്ളില്‍ നിന്നു രാംപാലിനെ കണ്ടെത്താനും അറസ്റ്റു ചെയ്യാനും പൊലീസ് സന്നാഹങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമാണ് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നു 26 കോടി രൂപ ചെലവിട്ടത്. 12 ഏക്കറിലാണു വിവാദ ആൾദൈവത്തിന്റെ ആശ്രമം.

രാംപാലിനെ കോടതി റിമാന്‍ഡില്‍വച്ചു. കേസ് 23 നാണ് ഇനി പരിഗണിക്കുക. രാംപാലിന്റെ അറസ്റ്റ് ചെറുക്കാന്‍ ആയിരക്കണക്കിനു അനുയായികളാണ് പൊലീസുമായി ഏറ്റുമുട്ടിയത്.. രാംപാലിന്റെ ആശ്രമത്തിലേക്ക് കടന്നതുമുതല്‍ അറസ്റ്റു ചെയ്ത് കോടതിയില്‍ എത്തിച്ചതുവരെയുള്ള ചെലവിന്റെ റിപ്പോര്‍ട്ടാണ് ഡി.ജി.പി പഞ്ചാബ് ഹരിയാന ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്

രാംപാലിന്റെ അറസ്റ്റിന് വേണ്ടി ഹരിയാന സർക്കാർ 15.43 കോടി രൂപ ചെലവിട്ടപ്പോള്‍ പഞ്ചാബ് 4.34 കോടിയും ഛണ്ഡീഗഡ് 3.29 കോടിയും കേന്ദ്രസര്‍ക്കാരിന്റെ ഖജനാവില്‍ നിന്നു 3.55 കോടി രൂപയുമായി ചെലവായത്