ഡല്‍ഹിയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

single-img
27 November 2014

dഡല്‍ഹിയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാഗില്‍ പെട്രോള്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 14 വയസ്സുകാരന്‍ ബാത്ത്‌റൂമില്‍ കയറി പെട്രോള്‍ ശരീരത്ത്‌ ഒഴിക്കുകയും പിന്നീട്‌ അസംബ്ലിയിലെത്തി സ്വയം തീകൊളുത്തുകയുമായിരുന്നു. ആത്മഹത്യാശ്രമത്തിന്‌ കാരണമെന്തെന്ന്‌ വ്യക്‌തമല്ല.