ദൈവത്തില്‍ നിന്നും മനുഷ്യന്‍ അകന്നതിന്റെ ഫലമായുണ്ടായ റബര്‍ വിലയിടിവിനും സാമ്പത്തിക മാന്ദ്യത്തിനുമെതിരെ കത്തോലിക്കാ സഭയുടെ കൂട്ട പ്രാര്‍ത്ഥന

single-img
27 November 2014

Rubberഅരുണാപുരം സെന്റ് തോമസ് ഇടവക ദേവാലയത്തില്‍ നാളെ മുതല്‍ ഡിസംബര്‍ അഞ്ച് വരെ സാമ്പത്തിക മാന്ദ്യത്തിനും റബര്‍ വിലയിടിവിനുമെതിരെ കൂട്ട പ്രാര്‍ത്ഥന. കത്തോലിക്കാ സഭയുടെ പാലാ രൂപതയില്‍പ്പെട്ട പള്ളിയിലാണ് പ്രാര്‍ത്ഥനാ യജ്ഞം നടക്കുന്നത്. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ സമാപന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

ബിസിനസ് ലോബികളുടെ ഇടപെടല്ലല, മറിച്ച് ദൈവത്തില്‍ നിന്നും മനുഷ്യന്‍ അകന്നു പോകുന്നതിന്റെ തിക്ത ഫലങ്ങളാണ് ഈ റബ്ബര്‍ വിലയിടിവിന് കാരണമെന്ന് പ്രാര്‍ത്ഥനാ യജ്ഞത്തേക്കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന നോട്ടീസില്‍ പറയുന്നു. മുന്‍കാല ചെയ്തികള്‍ക്ക് ദൈവത്തോട് മാപ്പിരന്ന് റബറിന് വില വര്‍ദ്ധിക്കാന്‍ ഏഴ് ദിവസം നീളുന്ന യജ്ഞത്തില്‍ കൂട്ടമായി പ്രാര്‍ത്ഥിക്കാന്‍ വൈദികര്‍, കന്യാസ്ത്രീകള്‍, ജീസസ് യൂത്ത്, കുടുംബ കൂട്ടായ്മകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.