സന്നിധാനത്ത് അരവണ നിര്‍മാണം പുനരാരംഭിച്ചു

single-img
27 November 2014

aസന്നിധാനത്ത് അരവണ നിര്‍മാണം പുനരാരംഭിച്ചു.കഴിഞ്ഞദിവസം വൈകുന്നേരത്തോട മധുരയില്‍ നിന്നും കല്‍ക്കണ്ടവും മുന്തിരിയും എത്തിച്ചു. രാത്രി വൈകി അരവണ നിര്‍മാണം തുടങ്ങുകയായിരുന്നു.നേരത്തെ അരവണ നിര്‍മിക്കാന്‍ എത്തിച്ച മുന്തിരിക്കും കല്‍ക്കണ്ടത്തിനും ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നിര്‍മാണം നിര്‍ത്തിവച്ചത്.

 
അതേസമയം ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ എത്തിച്ചഹൈറേഞ്ച് മാര്‍ക്കറ്റിങ് സൊസൈറ്റിക്കെതിരെ എതിരെ നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അരവണ നിര്‍മാണത്തിന് അവശ്യമായ മുന്തിരിയും കല്‍ക്കണ്ടവും എത്തിക്കാന്‍ മാര്‍ക്കറ്റ് ഫെഡിനെയും റയിഡ്കോയെയും ചുമതലപ്പെടുത്തി.