ദേശിയ ഗെയിംസില്‍ വിജയികളാകുന്നവര്‍ക്ക് ഉപഹാരമായി കേരളത്തിന്റെ സ്വന്തം ആനയും, ചുണ്ടന്‍വള്ളവും, ആഭരണപ്പെട്ടിയുമടങ്ങിയ കരകൗശല ഉത്പന്നങ്ങള്‍

single-img
27 November 2014

Keralaആന, നെട്ടൂര്‍ ബോക്‌സ്(ആഭരണപ്പെട്ടി), തുഴയുന്ന വള്ളം എന്നിവയടങ്ങുന്ന കരകൗശല വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ദേശീയ ഗെയിംസ് ജേതാക്കള്‍ക്കു സമ്മാനമായി നല്‍കും. ഇതുവരെ 76 ലക്ഷംരൂപയുടെ ഉത്പന്നങ്ങള്‍ അധികൃതര്‍ക്കു കൈമാറിയതായി കരകൗശല വികസന കോര്‍പറേഷന്‍ എംഡി കരിമ്പുഴ രാമന്‍ പറഞ്ഞു. രണ്ടു തവണകളായിട്ടാകും സമ്മാനങ്ങള്‍ കൈമാറുന്നത്. രണ്ടു കോടി രൂപയുടെ മറ്റൊരു ഇടപാടു സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. കരകൗശല വസ്തുക്കള്‍ ഇനി ഓണ്‍ലൈനിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.