പക്ഷിപ്പനി:പനി ബാധിച്ച ഗൃഹനാഥൻ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ

single-img
27 November 2014

dപക്ഷിപ്പനി ബാധിച്ചു താറാവുകള്‍ ചത്ത വീട്ടിലെ ഗൃഹനാഥനെ പനി ബാധിച്ചതിനെ തുടര്‍ന്ന്‌ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കേമങ്കുഴി ഉഴുത്തിലാല്‍ വീട്ടില്‍ ശിവദാസനെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മരുന്നുനല്‍കി വീട്ടിലേക്കു തിരികെ അയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ശിവദാസന്റെ വീട്ടിലെ ഗര്‍ഭിണിയായ യുവതി അടക്കമുള്ളവരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്‌. ശിവദാസന്റെ നൂറ്റന്‍പതോളം താറാവുകള്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു.