ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി

single-img
27 November 2014

Chennai-Super-Kingsചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും കോടതി അറിയിച്ചു. ഐപിഎല്‍ വാതുവെപ്പ് കേസിലുള്‍പ്പെട്ട ടീമുകളുടെ അംഗീകാരം റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥര്‍ ആരാണെന്നും ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന് ടീമുമായും ഇന്ത്യാ സിമന്റ്‌സുമായും എന്ത് ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു.