വെറും 3000 രൂപ വിലയ്ക്ക് മലയാളികളുടെ ബുദ്ധിയിലുണ്ടായ തെങ്ങുകയറ്റ യന്ത്രം വിപ്ലവം സൃഷ്ടിക്കാനെത്തുന്നു

single-img
27 November 2014

coconutclimberഇനി തെങ്ങില്‍ നിന്നു കയറേണ്ട. യന്ത്രത്തില്‍ കയറി ഇരുന്നാല്‍ മതി. 78 സെക്കന്റിനുള്ളില്‍ നാട്ടിലെ സാമാന്യം വലിപ്പമുള്ള തെങ്ങിനു മുകളിലെത്തുന്ന യന്ത്രം തയ്യാറായിക്കഴിഞ്ഞു. കൈയിലൊതുങ്ങുന്ന തുകയായ 3000 രൂപയ്ക്ക് അത് ഏറെ താമസിയാതെ കര്‍ഷകന്റെ കൈകളിലെത്തും.

നീര ഉത്പാദവുമായി ബന്ധപ്പെട്ട് ദൈനംദിന തെങ്ങു കയറ്റ തൊഴില്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ യന്ത്രം വികസിപ്പിച്ച് എടുത്തിട്ടുള്ളത്. ഏതുപ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന തെങ്ങുകയറ്റ യന്ത്രം രൂപപ്പെടുത്തിയത് മണ്ണുത്തിയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ്. എട്ടു കിലോയാണ് ഈ യന്ത്രയ്യിന്റെ ഭാരം. സൈക്കിള്‍ സീറ്റ് സംവിധാനവും തടിയോട് പിടിക്കാവുന്ന ഹാന്‍ഡിലും മരത്തിന്റെ വണ്ണം കുറയുന്നതിന് അനുസരിച്ച് 5 സെക്കന്റ് കൊണ്ട് തെങ്ങിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്.

12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറുന്നതിന് 78 സെക്കന്റും, ഇറങ്ങുന്നതിന് 60 സെക്കന്റുമാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഡോ. യു. ജയ് കുമാരന്‍, ഉണ്ണികൃഷ്ണന്‍. സി, ജോസഫ് സി. ജെ എന്നിവരടങ്ങുന്ന ഗവേഷണ വികസന സംഘമാണ് യന്ത്ര നിര്‍മ്മാണത്തിന് പിന്നില്‍.