പക്ഷിപ്പനി:50 സ്‌ക്വാഡുകളെ കൂടി ആലപ്പുഴയിൽ നിയോഗിക്കും

single-img
27 November 2014

bപക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി 50 സ്‌ക്വാഡുകളെ കൂടി ആലപ്പുഴയിൽ നിയോഗിക്കും എന്ന് ആലപ്പുഴ ജില്ലാ കളക്ടർ എൻ. പത്മകുമാർ അറിയിച്ചു . അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ എല്ലാ താറാവുകളെയും കൊന്ന് സംസ്‌കരിക്കുമെന്നും കളക്ടർ പറഞ്ഞു.

 
നേരത്തെ ആലപ്പുഴയിൽ കണ്ടെത്തിയത് മനുഷ്യരിലേക്ക് പടരാവുന്ന വൈറസാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. എച്ച് 5എൻ 1 സ്‌ഥിരീകരിച്ച സ്‌ഥിതിക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ഐഎംഎയും നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അൻപത് സ്ക്വാഡുകളെ കൂടി നിയോഗിക്കുന്നത്.